ഖത്തറില്‍ കോവിഡ് നിയമ ലംഘനം നടത്തിയ 55 പേര്‍ കൂടി അറസ്റ്റില്‍ .പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിനാണ് ഇവര്‍ക്കെതിരെ നടപടി. അതേസമയം, വാഹനത്തില്‍ പരമാവധി സഞ്ചരിക്കാവുന്നവരുടെ പരിധി ലംഘിച്ചതായി ഇന്ന് ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി അധികൃതര്‍ നടപ്പാക്കി വരുന്ന നിര്‍ദേശങ്ങളെ തീര്‍ത്തും അവഗണിച്ചുകൊണ്ടാണ് രാജ്യത്ത് ഇത്തരം നിയമ ലംഘനങ്ങള്‍ പെരുകുന്നത്.



