മുംബൈ: മഹാരാഷ്ട്ര പോലിസിനു പിന്നാലെ മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും(എംഎസ്‌ആര്‍ടിസി) കൊവിഡ് ഭീതിയില്‍. നിലവില്‍ നൂറോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
മുംബൈ നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കോര്‍പറേഷന്‍ ബസ്സ് ജീവനക്കാര്‍ക്കാണ് കൊവിഡ് ബാധ രൂക്ഷമായിട്ടുള്ളത്. എംഎസ്‌ആര്‍ടിസി ജീവനക്കാരോട് തങ്ങളുടെ അടുത്ത നഗരത്തിലെത്തി ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാകാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച്‌ 400 പേരെ പരിശോധിച്ചു, 100 പേര്‍ പോസിറ്റീവായി.

ഏഴ് ദിവസം ജോലി ചെയ്ത ശേഷം പരിശോധനയ്ക്ക് വിധേയരാവാനാണ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രോഗബാധിതരായ 90 ശതമാനം പേരും രോഗലക്ഷണങ്ങളില്ലാത്തവരായിരുന്നുവെന്ന് കോര്‍പറേഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഒരാള്‍ക്കാണ് ചെറിയ രോഗലക്ഷം കാണിച്ചത്. അദ്ദേഹത്തെ ആശുപത്രിയിലാക്കി. എന്നാല്‍ ഗുരുതരാവസ്ഥയിലുളള ആരുമില്ലെന്ന് കോര്‍പറേഷന്‍ വക്താവ് അഭിജീത് ഭോസ്‌ലെ പറഞ്ഞു.

3500 ബസ്സുകളാണ് മുംബൈ നഗരത്തില്‍ സര്‍വീസ് നടത്തുന്നത്