പാരിസ്: ഫ്രാന്‍സില്‍ മതനിന്ദ ആരോപിച്ച്‌ അദ്ധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ചെചെന്‍ അബ്ദുള്ളാഖ് അന്‍സോറോവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. അന്‍സോറോവിന് സിറിയന്‍ ജിഹാദിയുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം. സംഭവശേഷം 18 കാരനായ അന്‍സോറോവിനെ പോലീസ് വെടിവെച്ച്‌ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്തിയത്.

 

സിറിയ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ജിഹാദി സംഘടനയിലെ ആളുമായി അന്‍സോറോവിന് അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. റഷ്യന്‍ ഭാഷ സംസാരിക്കുന്ന ആളാണ് ഇത്. ഇയാളെ ഇന്റര്‍ നെറ്റ് പ്രോട്ടോകോള്‍ അഡ്രസ് ഉപയോഗിച്ച്‌ അന്വേഷണ സംഘം കണ്ടുപിടിച്ചതായാണ് വിവരം. അതേസമയം, ഇയാളുമായി കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 16 നാണ് മത നിന്ദ ആരോപിച്ച്‌ ചരിത്ര അദ്ധ്യാപകനായ സാമുവല്‍ പാറ്റിയെ അന്‍സോറോവ് കൊലപ്പെടുത്തിയത്.