തിരുവനന്തപുരം: വെഞ്ഞാറമ്മൂട് തിരുവോണ നാളില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്തു. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ പുരുഷോത്തമന്, അനില്‍കുമാര്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. കൊലപാതകത്തിന് ശേഷം മുഖ്യപ്രതികളില്‍ ഒരാളായ ഉണ്ണി വിളിച്ചതായി നേതാക്കള്‍ സ്ഥിരീകരിച്ചു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് വെട്ടിക്കൊന്നത്. നഗരമധ്യത്തില്‍ വച്ച് ഹഖ് മുഹമ്മദിന്െ്റയു മിഥിലാജിന്െ്റയും ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. നേരത്തെയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളാണ് കൊലപാതകം നടത്തിയിരിക്കുന്നത്. അന്നത്തെ കേസില്‍ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേസില്‍ സഹായിക്കാന്‍ അടൂര്‍ പ്രകാശ് എം.പി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടതായി വിവരം പുറത്തുവന്നിരുന്നു.



