ദുബായില്‍ കോവിഡ് ലക്ഷണങ്ങള്‍ മറച്ചുവയ്ക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം കുറയ്ക്കുമെന്ന് മുന്നറിയിപ്പ്. പോസിറ്റീവ് ആണെന്നറിഞ്ഞിട്ടും ജോലിക്കെത്തിയാല്‍ ആദ്യഘട്ടത്തില്‍ താക്കീത് നല്‍കും. പാലിച്ചില്ലെങ്കില്‍ ഒന്നു മുതല്‍ 5 ദിവസം വരെയുള്ള വേതനം കുറയ്ക്കും. ആവര്‍ത്തിച്ചാല്‍ 10 ദിവസത്തെ ശമ്പളം പിടിക്കും. ഓഫിസുകളില്‍ ഹസ്തദാനവും കൂട്ടം ചേരലും അനുവദിക്കില്ല.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നതരുടെ യോഗത്തിലാണ് തീരുമാനം. മാസ്ക് ധരിക്കാതിരുന്നാലും നടപടിയുണ്ടാകും. സ്ഥാപനം ആവശ്യപ്പെടുമ്പോള്‍ കോവിഡ് പരിശോധിക്കാതിരുന്നാല്‍ ഒരു ദിവസത്തെ ശമ്പളം പിടിക്കും. മൂന്നു തവണ അവഗണിച്ചാല്‍ 5 ദിവസത്തെ ശമ്പളം പോകും. അടിസ്ഥാന ശമ്പളത്തില്‍ നിന്നാകും ഈടാക്കുക.



