കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ബോഗികൾ വേർപ്പെട്ടു. കരുനാഗപ്പള്ളി യിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന ചെന്നൈ മെയിലിന്റെ ബോഗികളാണ് വേർപ്പെട്ടത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ബോഗികൾ വേർപ്പെട്ടത്. എന്നാൽ ട്രെയിൻ ബോഗികൾ വേർപ്പെട്ട വിവരം അറിയാതെ നിയന്ത്രണമില്ലാതെ ഓടി. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത് തുടർന്ന് ട്രെയിൻ തിരികെ എത്തുകയും ബോഗികൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ബോഗികൾ കൂട്ടിച്ചേർത്ത ശേഷം വൈകിട്ട് അഞ്ചര മണിയോടെ ട്രെയിൻ വീണ്ടും യാത്ര ആരംഭിച്ചു.