ഹത്‌റാസ് പെൺകുട്ടിയുടെ കുടുംബത്തിന്റെ മൊഴി സിബിഐ ഉടൻ രേഖപ്പെടുത്തും. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സ്ഥലത്ത് സിബിഐ തെളിവെടുപ്പ് നടത്തി. ഫോറൻസിക് വിദ്ഗധരുടെ സഹായത്തോടെയാണ് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നത്. അതിനിടെ ബലാത്സംഗം നടന്നതായി പെൺകുട്ടി മൂന്നുതവണ അധികൃതരെ അറിയിച്ചുവെന്ന വെളിപ്പെടുത്തലുമായി കുടുംബം രംഗത്തെത്തി.

ഫോറൻസിക് വിദഗ്ധർ അടങ്ങുന്ന സംഘത്തിന്റെ സഹായത്തോടെയാണ് ഹത്‌റാസിലെത്തിയ സിബിഐ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നത്. പെൺകുട്ടി പീഡനത്തിനിരയായ പ്രദേശം സന്ദർശിച്ചു. ഇന്ന് സിബിഐ പെൺകുട്ടിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും. വൻ സുരക്ഷയാണ് പെൺകുട്ടിയുടെ വീട്ടിൽ ഒരുക്കിയിരിക്കുന്നത്. അതിനിടെ ചാന്ദ്പാ പൊലീസ് സ്റ്റേഷൻ, ജില്ലാ ആശുപത്രി, അലിഗഡ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ വച്ച് ബലാൽസംഗം നടന്നത് പെൺകുട്ടി മൂന്നുതവണ വീഡിയോയിലൂടെ വെളിപ്പെടുത്തിയെന്ന് കുടുംബം അവകാശപ്പെട്ടു.

സംഭവം നടന്ന സെപ്റ്റംബർ 14ത്തോണ് ആദ്യ വിഡിയോ. പെൺകുട്ടിയുടെ കുടുംബം ട്വന്റി ഫോറിനോട് ഈ വിവരം സ്ഥിരീകരിച്ചു. പെൺകുട്ടിക്ക് നീതി ലഭിക്കുന്നതുവരെ ചിതാഭസ്മം നിമഞ്ജനം ചെയ്യില്ലെന്ന് പെൺകുട്ടിയുടെ കുടുംബം അറിയിച്ചു. അതിനിടെ കേസിന്റെ വിചാരണ ഉത്തർപ്രദേശ് പുറത്തേക്ക് മാറ്റണമെന്ന് കുടുംബത്തിന്റെ ആവശ്യത്തെ സംസ്ഥാന സർക്കാർ എതിർക്കും. ഇക്കാര്യം ഹൈക്കോടതിയിലെ ലക്‌നൗ ബെഞ്ചിനെ അറിയിക്കും