തിരുവനന്തപുരം ; സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയും സംഘവും 12 ന് ഹൈകോടതിയെ സമീപിക്കാന്‍ സാധ്യത. മുന്‍കൂര്‍ ജാമ്യാപേക്ഷ കിഴ്ക്കോടതി തള്ളിയതിനാലാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ഭാഗ്യലക്ഷ്മിയും സംഘവും നിലവില്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. എന്നാല്‍ ഹൈക്കോടതിയിലും പോലീസ് നിലപാട് കടുപ്പിക്കാനാണ് സാധ്യത. സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനാല്‍ ഭാഗ്യലക്ഷ്മിയെയും സംഘത്തെയും അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം .എന്നാല്‍ , ഹൈക്കോടതിയുടെ ഉത്തരവുകൂടി ലഭിച്ചതിനു ശേഷമേ അറസ്റ് ഉണ്ടാകു എന്ന തീരുമാനത്തിലേക്ക് പിന്നീട് മാറുകയായിരുന്നു.



