കൊച്ചി : കൊറോണ ആശങ്കയൊഴിയാതെ മധ്യകേരളത്തിലെ ജില്ലകൾ. എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി ആകെ 2387 പേരാണ് ഇന്ന് രോഗബാധിതരായത്.

എറണാകുളം ജില്ലയിൽ തുടർച്ചയായ ദിവസങ്ങളിൽ രോഗികളുടെ എണ്ണം 1000ന് മുകളിൽ തുടരുന്നു. 1228 ആളുകളാണ് ഇന്ന് കൊറോണ പോസിറ്റീവ് ആയത്. 1032 പേർക്ക് സമ്പർക്കത്തിലൂടെ വൈറസ്ബാധയേറ്റത്തിൽ 160 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ 8 ആരോഗ്യപ്രവർത്തകർക്കും 4 INHS ജീവനക്കാർക്കും കൊറോണ പോസിറ്റീവ് ആയി. 1036 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 12,804 പേരാണ് നിലവിൽ ആശുപത്രിയിൽ തുടരുന്നത്.

ആലപ്പുഴ ജില്ലയിൽ 619 പേർക്കാണ് വൈറസ്ബാധ. 615 പേർക്കും സമ്പർക്കത്തിലൂടെയായിരുന്നു രോഗം പകർന്നത്. 728 പേർക്ക് രോഗമുക്തി ഉണ്ടായതോടെ നിലവിൽ ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 6250 ആയി. 417 പേരാണ് കോട്ടയം ജില്ലയിൽ ഇന്ന് കൊറോണ പോസിറ്റീവ് ആയത്. 405 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. 161 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇടുക്കിയിൽ ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചത് 123 പേർക്കാണ്. 95 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. 17 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 50 ആളുകൾ ഇടുക്കിയിൽ രോഗമുക്തി നേടുകയും ചെയ്തു.