കേരളത്തില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോ​ഗബാധിതര്‍ പുലര്‍ത്തേണ്ട അഞ്ചു നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നു.

കോവിഡ് രോ​ഗബാധിതര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ അഞ്ചു നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. രോ​ഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള പ്രതിരോധ മാര്‍​ഗങ്ങളാണ് നിര്‍ദ്ദേശത്തിലുള്ളത്.

കോവിഡ് ബാധിതര്‍ ചെയ്യേണ്ടത്

1. ദിവസവും എട്ടു മണിക്കൂര്‍ ഉറങ്ങുക.

2. വെള്ളം ധാരാളം കുടിക്കുക (മദ്യം ഒഴികെ എന്ത് പാനീയവും ആകാം).

3. സമീകൃതാഹാരം കഴിക്കുക. കാര്‍ബോ ഹൈഡ്രേറ്റും, പ്രോട്ടീനും ഫാറ്റും അടങ്ങിയ ആഹാരം ഉള്‍പ്പെടുത്തുക, മധുരം ഒഴിവാക്കുക.

4. വൈറ്റമിന്‍ സി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

5.ചെറിയ വ്യായാമങ്ങള്‍ ചെയ്യുക. മുഴുവന്‍ സമയവും കിടക്കാതിരിക്കുക.

കോവിഡ് ബാധിതര്‍ ചെയ്യരുതാത്ത കാര്യങ്ങള്‍

1. മദ്യം പൂര്‍ണ്ണമായും ഒഴിവാക്കുക. ഡീഹൈഡ്രേഷന്‍ ഉണ്ടാവാം, കോശങ്ങള്‍ നശിക്കും.

2. പുകവലി പൂര്‍ണ്ണമായും ഒഴിവാക്കുക. സ്വാശകോശത്തെ ബാധിക്കുന്ന രോഗമായതിനാല്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.

3. അമിതമായ മാനസികമായ സമ്മര്‍ദ്ദം ഒഴിവാക്കുക.

4. ജംങ്ക്‌ ഫുഡുകള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ദഹനത്തെ ബാധിക്കും.

5. മധുരപാനീയങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.