പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ കോഴിക്കോട്ട് പറേപ്പടിയിലെ പോപ്പുലർ ഫിനാൻസ് ശാഖയിൽ പൊലീസ് പരിശോധന. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. തട്ടിപ്പിനിരയായ 82 പേരുടെ പരാതിയിലാണ് ചേവായൂർ പൊലീസിന്റെ നടപടി.
പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ 5 പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ ലഭിച്ചത് 125 ഓളം പരാതികളാണ്. ഇതിൽ 82 പരാതികൾ ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. തട്ടിപ്പിന്റെ രേഖകൾ കണ്ടതുന്നതിന്റെ ഭാഗമായാണ് പാറേപ്പടിയിലെ പോപ്പുലർ ഫിനാൻസ് ശാഖയിൽ പൊലീസ് പരിശോധന നടത്തുന്നത്. 5 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക കണ്ടത്തൽ.
സ്ഥാപനത്തിൽ തട്ടിപ്പ് നടക്കുന്നതായി സംശയം തോന്നിയിരുന്നുവെന്ന് പോപ്പുലർ ഫിനാൻസ് മുൻ ബ്രാഞ്ച് മാനേജർ പറഞ്ഞു. പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ ട്രേഡേഴ്സ് തുടങ്ങിയ കമ്പനികളിലേക്ക് നിക്ഷേപകരുടെ തുക മാറ്റിയതായും അന്വേഷണ സംഘം കണ്ടെതിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി കണ്ടത്താൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു.