അന്തരിച്ച കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാൻ ഭൗതികശരീരം ഇന്ന് സംസ്‌കരിക്കും. പാട്‌നയിലെ ദിഖയിലെ ജനാർദ്ദനൻ ഗട്ടിൽ ആണ് സംസ്‌കാരം.

പാട്‌നയിലെ എൽജെപി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം പൂർണ ബഹുമതികളോടെയാവും സംസ്‌കാര ചടങ്ങുകൾ നടക്കുക. മകൻ ചിരാഗ് ആണ് അന്തിമ കർമ്മങ്ങൾ ചെയ്യുക ഡൽഹിയിൽ നിന്ന് ഇന്നലെയാണ് രാംവിലാസ് പാസ്വാൻ ഭൗതികശരീരം പാട്‌നയിൽ എത്തിച്ചത്.

ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് രാംവിലാസ് പാസ്വാന്റെ വിയോഗം. പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിന് തൊട്ടുമുൻപ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.