കൊല്ലം ജില്ലയിൽ നിന്ന് 714 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 704 പേർക്കും രോഗബാധ ഉണ്ടായത് സമ്പർക്കത്തിലൂടെ. ഉറവിടം മെച്ചമല്ലാത്ത അഞ്ചുപേർക്കും 3 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ നാല് മരണം കൂടി ഔദ്യോഗികമായി കൊവിഡ് മരണമായി സ്ഥിരീകരിച്ചു. 1384 പേർ രോഗമുക്തി നേടി ആശുപത്രിവിട്ടു.

 

കാസർഗോഡ് ജില്ലയിൽ 366 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 363 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. രണ്ട് പേർ ഇതരസംസ്ഥാനത്ത് നിന്നും ഒരാൾ വിദേശത്തു നിന്നും എത്തിയവരാണ്. 468 പേർക്കാണ് പുതുതായി രോഗമുക്തിയുണ്ടായത്. 13926 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 9857 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 126 ആയി. നിലവിൽ 3943 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.