ഒക്‌ലഹോമ∙ മാർത്തോമ്മ സഭയുടെ ഒക്‌ലഹോമ ഇടവകയുടെ 39 – മത് ഇടവകദിനാഘോഷവും, കൺവൻഷനും ഇന്ന് (വ്യാഴം) മുതൽ 11 ഞായർ വരെ ഓൺലൈൻ പ്ലാറ്റ് ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്നു.

പ്രഭാഷകനും, ചുങ്കത്തറ മാർത്തോമ്മ കോളേജ് മുൻ അധ്യാപകനും, മാരാമൺ കൺവെൻഷന്റെ സ്ഥിരം പ്രസംഗ പരിഭാഷകനും, ഇപ്പോൾ പത്തനംതിട്ട മൈലപ്ര ശാലേം മാർത്തോമ്മ ഇടവക വികാരിയും ആയ റവ. എ.റ്റി.സഖറിയ ആണ് മുഖ്യ സന്ദേശം നൽകുന്നത്.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 7 മണിക്കാണ് കൺവെൻഷൻ ആരംഭിക്കുന്നത്. ഞായറാഴ്ച്ച രാവിലെ 9 മണിക്ക് വിശുദ്ധ കുർബ്ബാന ശുശ്രുഷയോടു കൂടി ആരംഭിക്കുന്ന ആരാധനക്കു ശേഷം, ഇടവക ദിനാഘോഷവും തുടർന്ന് കൺവൻഷന്റെ സമാപന സന്ദേശം റവ.എ.റ്റി സഖറിയ നൽകുന്നതാണ്.

ഇന്നു മുതൽ ആരംഭിക്കുന്ന കൺവെൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ.തോമസ് ജോസഫ്, സെക്രട്ടറി ജേക്കബ് ജോൺ എന്നിവർ അറിയിച്ചു.

Meeting ID: 882 2202 4845

Passcode: 2020