ഇന്റര്‍ നാഷണല്‍ ബ്രേക്കില്‍ ഏവരും പ്രതീക്ഷിച്ച്‌ ഇരുന്ന വമ്പന്‍ പോരാട്ടമായിരുന്നു പോര്‍ച്ചുഗലും സ്പെയിനും തമ്മില്‍ ഉള്ള മത്സരം. പക്ഷെ കാത്തിരിപ്പ് നിരാശ മാത്രമാണ് നല്‍കിയത്. ഇന്നലെ നടന്ന സൗഹൃദ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ രണ്ട് ടീമുകള്‍ക്കും ഇന്ന് ആയില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒക്കെ 73 മിനുട്ടുകളോളം കളിച്ചു എങ്കിലും ഗോള്‍ നേടാന്‍ ആയില്ല.

മത്സരത്തില്‍ മെച്ചപ്പെട്ട് നിന്നത് സ്പെയിന്‍ ആയിരുന്നു. അഞ്ചോളം ഷോട്ടുകള്‍ ടാര്‍ഗറ്റിലേക്ക് തൊടുക്കാന്‍ അവര്‍ക്കായി. മറുവശത്ത് പോര്‍ച്ചുഗലിന് ആകെ ഒരു ഷോട്ട് മാത്രമേ എടുക്കാന്‍ ആയുള്ളൂ. ബ്രൂണൊ ഫെര്‍ണാണ്ടസ് സ്പെയിനിനെതിരെ ബെഞ്ചില്‍ ഉണ്ടായിരുന്നു എങ്കിലും ഇറങ്ങിയില്ല. സ്പെയിനിന്റെ ഗോള്‍ വല കാത്തത് ചെല്‍സിയുടെ ഗോള്‍ കീപ്പര്‍ ആയിരുന്ന കെപ ആയിരുന്നു. അഡാമെ ട്രയോരെ, അന്‍സു ഫതി എന്നിവര്‍ ഒക്കെ ഇന്ന് സ്പെയിനിനായി കളത്തില്‍ ഇറങ്ങി.