ഭിഷേക്ക്: അതിരൂക്ഷമായ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിനിടെ കിര്‍ഗിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞു. തെരഞ്ഞെടുപ്പ് നടത്തിയതില്‍ വന്‍ ക്രമക്കേട് ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ കക്ഷികളുടെ നതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനമേറ്റ പ്രധാനമന്ത്രി കുബാത്ബേക്ക് ബോറോനോവാണ് സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് ജയില്‍ മോചിതനായ മുന്‍ പ്രധാനമന്ത്രി സാദിര്‍ ജാപ്പോറോവ് വീണ്ടും അധികാരമേറ്റു. ഇതിനിടെ തടവിലാക്കിയിരുന്ന മുന്‍ പ്രസിഡന്റ് അള്മാസ്ബേക്ക് ആതംബയേവും മോചിപ്പിക്കപ്പെട്ടു.
അഴിമതി ആരോപണം നേരിട്ട് തടവിലാക്കിയിരുന്ന മുന്‍ വൈസ് പ്രസിഡന്റിനെ പ്രക്ഷോഭകാരികള്‍ ബലമായി മോചിപ്പിക്കുകയും പാര്‍ലമെന്റെ മന്ദിരത്തില്‍ കയറി രേഖകള്‍ നശിപ്പിക്കുകയും ചെയ്തു. ശക്തമായ പ്രക്ഷോഭത്തെ ഭയന്ന് ഇലക്ഷന് കമ്മീഷന് തെരഞ്ഞെടുപ്പ് റദ്ദാക്കി. തുടര്‍ന്നാണ് കുബാത്ബേക്ക് സ്ഥാനം ഒഴിഞ്ഞത്.



