ചണ്ഡീഗഢ്: പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ് സിദ്ധുവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റി.
മന്ത്രിക്ക് പനിയും തൊണ്ടവേദനയും അനുഭവപ്പെടുന്നുണ്ട്. തുടര്‍ന്നാണ് സ്വാബ് പരിശോധനയ്ക്ക് എടുത്തത്. മന്ത്രിയുമായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

അതിനിടയില്‍ കഴിഞ്ഞ ദിവസം പഞ്ചാബില്‍ നടന്ന കാര്‍ഷിക ബില്ലിനെതിരേയുളള ട്രാക്ടര്‍ റാലിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം മന്ത്രി വേദി പങ്കിട്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും പഞ്ചാബിലെ മറ്റ് ചില മന്ത്രിമാരും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ചിരുന്നതായാണ് വിവരം.