രാജ്യത്ത് കൊവിഡ് പ്രതിരോധ ലക്ഷ്യങ്ങള്‍ പുനര്‍നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെ എത്തിക്കുക എന്നതാവും ഇനി കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.
ആക്ടീവ് കേസുകളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ അഞ്ചു ലക്ഷത്തില്‍ താഴെ എത്തിക്കുക എന്നതും കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യമാണ്.
കൊവിഡ് മരണങ്ങളില്‍ 48 ശതമാനവും നടന്നത് രാജ്യത്തെ 25 ജില്ലകളിലാണ്. ഇതില്‍ 15 ജില്ലകള്‍ മഹാരാഷ്ട്രയിലാണ്. മരണനിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെടും. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘങ്ങളെ അയയ്ക്കും. കേരളം അടക്കമുള്ള ഈ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനത്തിന്റെ 77 ശതമാനവും നടക്കുന്നത്. രാജ്യത്തെ ദൈനംദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കാതെ സൂക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധവേണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.