മനാമ > യുഎഇയില് പ്രധാന സര്ക്കാര്, അര്ധ സര്ക്കാര് മേഖലകളിലേക്ക് തൊഴില് വിസ നല്കി തുടങ്ങിയതായി അധികൃതര് അറിയിച്ചു.
ഇവര്ക്ക് എന്ട്രി പെര്മിറ്റ് ഔദ്യോഗിക ചാനലുകള് വഴിയേ ലഭിക്കൂ. രാജ്യത്ത് വരുന്നതിന് മുന്പ് കോവിഡ് പരിശോധന നടത്തിയിരിക്കണം. രാജ്യത്തെത്തിയാല് 14 ദിവസത്തെ ക്വാറന്റയ്ന് ഉണ്ട്. ഗാര്ഹിക വിസ, സാധുവായ താമര വിസ, സര്ക്കാര്, അര്ധ-സര്ക്കാര് സ്ഥാപനങ്ങളിലെ ജീവനക്കാര് എന്നിവര്ക്ക് രാജ്യത്തേക്ക് പ്രവേശനമുണ്ടെന്നും അധികൃതര് അറിയിച്ചു.
അതേസമയം, കാലാവധി കഴിഞ്ഞ താമസവിസക്കാര് ഒക്ടോബര് പത്തിനകം രാജ്യം വിടുകയോ വിസ പുതുക്കുകയോ ചെയ്യണമെന്ന് അധികൃതര് അറിയിച്ചു. മാര്ച്ച് ഒന്നിനും ജൂലൈ 12നും ഇടയില് കലാവധി അവസാനിച്ച താമസ വികള് ഡിസംബര് 31 വരെ സൗജന്യമായി വിസ കാലാവധി നീട്ടി നല്കിയിരുന്നു. എന്നാല്, വിമാന സര്വിസ് തുടങ്ങിയതോടെ ഈ തീയതി ഒക്ടോബര് 10 ആയി കുറച്ചു. എന്നാല് ഇനി സൗജന്യമില്ല. ഇവര് നാല് ദിവസത്തിനുള്ളില് രാജ്യംവിടുകയോ വിസ പുതുക്കുകയോ ചെയ്യണം. അധികമായി തങ്ങുന്ന ഓരോ ദിവസവും 25 ദിര്ഹം വീതം പിഴ അടക്കേണ്ടിവരും. ആറുമാസം കഴിഞ്ഞാല് ഇത് 50 ദിര്ഹമായി ഉയരും.
സന്ദര്ശക വിസക്കാര്ക്ക് രാജ്യം വിടാനും വിസ പുതുക്കാനുമുള്ള അവസാന തീയതി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. ഇവര്ക്ക് പിഴ ഒഴിവാക്കാന് വ്യക്തമായ കാരണമുണ്ടെങ്കില് ജിഡിആര്‌എഫ്‌എ അധികൃതരെ സമീപിക്കാം.



