റിയാദ് : അഞ്ച് റിയാൽ വിഭാഗത്തിലെ പുതിയ പോളിമർ കറൻസി തിങ്കളാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സമ) അറിയിച്ചു.പോളിമർ ബാങ്ക് നോട്ടുകളുടെ രൂപകൽപ്പനയും നിറങ്ങളും നിലവിൽ പ്രചാരത്തിലുള്ള കോട്ടൺ അഞ്ച് റിയാൽ പേപ്പർ നോട്ടുകൾക്ക് സമാനമാണ്. എന്നാൽ പുതിയ സാങ്കേതിക സവിശേഷതകളിലും സുരക്ഷാ സവിശേഷതകളിലുമാണ് വ്യത്യാസം എന്ന് സെൻട്രൽ ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു. മെറ്റാമെറിക് മഷികളുടെ ഉപയോഗം ഉൾപ്പെടെ പേപ്പർ നോട്ടുകളിൽ ലഭ്യമല്ലാത്ത നിരവധി സുരക്ഷാ സവിശേഷതകൾ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്
പുതിയ കറൻസിയിൽ സൽമാൻ രാജാവിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബയോമെക്സിയലി ഓറിയന്റഡ് പോളിപ്രൊഫൈലിൻ പോലുള്ള സിന്തറ്റിക് പോളിമറിൽ നിന്ന് നിർമ്മിച്ച നോട്ടുകളാണ് പോളിമർ നോട്ടുകൾ എന്നത് ശ്രദ്ധേയമാണ്.



