സ്റ്റോക്ക്‌ഹോം: വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്ന് പേരാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരത്തിന് അർഹരായത്. ഹാൾവി ജെ ആൽട്ടർ, ചാൾസ് എം റൈസ്, മൈക്കിൾ ഹ്യൂട്ടൺ എന്നിവർക്കാണ് പുരസ്‌കാരം. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് ഇവർക്ക് പുരസ്‌കാരം ലഭിച്ചത്. അമേരിക്കൻ ശാസ്ത്രജ്ഞരാണ് ഹാർവി ജെ ആൾട്ടറും ചാൾസ് എം റൈസും. മിഷേൽ ഹ്യൂട്ടൺ ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ്.
സ്‌റ്റോക്ക്‌ഹോമിലെ കരോളിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചത്. നിർണായകമായ കണ്ടുപിടുത്തമാണ് മൂവരും ചേർന്ന് നടത്തിയതെന്ന് കമ്മിറ്റി ട്വിറ്ററിൽ കുറിച്ചു. ലോകവ്യാപകമായി ആളുകളിൽ സിറോസിസിനും കരൾ കാൻസറിനും കാരണമാകുന്ന രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസിന് എതിരെയുള്ള പോരാട്ടത്തിൽ നിർണായകമായ കണ്ടെത്തലാണിത്.