ന്യൂയോർക്ക് ∙ ഫോമയുടെ പുതിയതായി തിരെഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മറ്റി ഔദ്യോഗികമായി സെപ്റ്റംബർ 29 ചൊവ്വാഴ്ച കൂടുകയുണ്ടായി. പുതിയ ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്, സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോ. സെക്രട്ടറി ജോസ് മണക്കാട്ട്, ജോ. ട്രഷറർ ബിജു തോണിക്കടവിൽ തുടങ്ങിയവർ സൂമിലൂടെ കൂടി ഭാവിപരിപാടികൾ തീരുമാനിച്ചു.
ആദ്യഘട്ടമായി മൂന്നുപരിപാടികൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗീകരിക്കുകയും, നാഷനൽ കമ്മറ്റിയുടെ അംഗീകാരത്തിനായി സമർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. അമേരിക്കൻ മലയാളി ബിസിനസുകാരെ കൂട്ടി യോജിപ്പിക്കുവാനായി ബിസിനസ് ഫോറം, അടിയന്തരഘട്ടങ്ങളിൽ അമേരിക്കയിലും ഇന്ത്യയിലുമുള്ള മലയാളികൾക്ക് സഹായധനം എത്തിക്കുവാനായുള്ള ഫോമാ ഹെൽപ്പിങ് ഹാൻസ്, മലയാളി ഹെൽപ്പ് ലൈൻ നടത്തിവന്ന സാന്ത്വന സംഗീതം ഉൾപ്പെടെയുള്ള വിജയമായിത്തീർന്ന പരിപാടികൾ ഫോമയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് നടത്തുക തുടങ്ങിയവയാണിത്.



