>ഹൈലാന്റ് വില്ലേജ് (ടെക്സസ്) ∙ നോർത്ത് ടെക്സസ് ഹൈലാന്റ് വില്ലേജ് പൊലീസ് ഡിപ്പാർട്ട്മെന്റ് സെർജന്റ് ഡെന്നിസ് ഒലിവർ കോവിഡിനെ തുടർന്നുണ്ടായ രോഗം മൂലം മരിച്ചു. ഒക്ടോബർ 2 വെള്ളിയാഴ്ചയായിരുന്നു ആകസ്മികമായ അന്ത്യം സംഭവിച്ചത്. സെപ്റ്റംബർ 21 നാണ് ഇദ്ദേഹത്തെ കൊറോണ വൈറസ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവയതിനു ശേഷം ഉണ്ടായ ന്യുമോണിയയും, സ്ട്രോക്കും മരണത്തിന് കാരണമായതായി പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ അറിയിപ്പിൽ പറയുന്നു.

2003 മുതൽ ഡിപ്പാർട്ട്മെന്റിൽ ഓഫീസറായിരുന്നു. ഭാര്യയും രണ്ടു മക്കളും ഉണ്ട്.