തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിയുള്ള ഡോക്ടര്‍മാരടക്കം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിരീക്ഷണാവധി പുനഃസ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. കോവിഡ് വാര്‍ഡില്‍ തുടര്‍ച്ചയായി പത്തുദിവസം ജോലി ചെയ്യുന്നവര്‍ക്ക് ലഭിച്ചിരുന്ന ഏഴുദിവസത്തെ നിരീക്ഷണാവധി കഴിഞ്ഞദിവസം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
ഏഴുമാസമായി മതിയായ വിശ്രമമോ അവധിയോ ഇല്ലാതെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ജോലിയെടുക്കുന്നതെന്നും ഇൗ സാഹചര്യത്തില്‍ നിരീക്ഷണാവധി ലഭ്യമാക്കണമെന്നും ആരോഗ്യസെക്രട്ടറിക്ക് നല്കിയ കത്തില്‍ സംഘടന ആവശ്യപ്പെട്ടു.
തുടര്‍ച്ചയായ ജോലിമൂലം ശാരീരികവും മാനസികവുമായി സമ്മര്ദമനുഭവിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. പി.പി.ഇ കിറ്റ് പോലുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ തുടര്‍ച്ചയായ ഉപയോഗവും ഇൗ സാഹചര്യങ്ങളെ രൂക്ഷമാക്കുന്നു. ദിനംപ്രതി നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡ് പോസിറ്റിവാകുന്നത്. സുരക്ഷാ കാരണങ്ങളാല്‍ വീട്ടില്‍നിന്ന് മാറി സ്വന്തം നിലയ്ക്ക് താമസസൗകര്യം ഒരുേക്കണ്ടിവരുന്നതിനാല് അധിക സാമ്പത്തിക െചലവുമുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്കുനേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. മാത്രമല്ല, പ്രതിദിനം ജോലിഭാരം കൂടുകയുമാണ്. തുടര്‍ച്ചയായി കോവിഡ് വാര്‍ഡില്‍ ജോലിയെടുക്കുന്നതിനാല്‍ രോഗബാധക്ക് സാധ്യതയുണ്ട്.
സാലറി കട്ടില് പിടിച്ച ശമ്പളവിഹിതം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധ്യമാകും വേഗത്തില്‍ തിരികെ നല്‍കണം. തുടര്‍ന്നുള്ള സാലറി കട്ടില് ആരോഗ്യപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തരുത്. ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കും റിസ്ക് അലവന്‍സ് ഏര്‍പ്പെടുത്തണമെന്നും കെ.ജി.എം.ഒ.എ ആവശ്യെപ്പട്ടു.