നീണ്ടകര : നിരോധിച്ച ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ഇതരസംസ്ഥാന ബോട്ട് നീണ്ടകര മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടികൂടി. കേരളതീരത്തോട് ചേര്‍ന്ന് മത്സ്യബന്ധനം നടത്തിവന്ന തമിഴ്നാട് കുളച്ചല്‍ സ്വദേശി ബൗളിന്റെ ഉടമസ്ഥതയിലുളള ഗ്രേസ് എന്ന ബോട്ടാണ് പിടികൂടിയത്.മറൈന്‍ പോലീസ് സൂപ്രണ്ട് കിഷോറിന്റെ നിര്‍ദേശപ്രകാരം സി.ഐ. ബൈജുവിന്റെ സംഘം നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ബോട്ടില്‍നിന്ന് ലൈറ്റുകളും അനുബന്ധ ഉപകരണങ്ങളും പിടികൂടി.
പിടിച്ചെടുത്ത ബോട്ടിനെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.നൗഷര്‍ ഖാന് പറഞ്ഞു. എ.എസ്.ഐ ജോസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ് ലാല്‍, ഷെല്ലി, റോജന്‍ ദാസ്, ലൈഫ് ഗാര്‍ഡ് മാര്ട്ടിന് എന്നിവര്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ ഇത്തരത്തില്‍ പരിശോധന കര്‍ശനമാക്കും