ദോഹ: കോവിഡ് ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ ഖത്തർ കൈവരിച്ച നേട്ടത്തിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ പ്രശംസ. കോവിഡ് പ്രതിരോധത്തിൽ ഖത്തർ മറ്റു രാജ്യങ്ങൾക്ക് മാതൃകയാണെന്നും വളരെ കുറഞ്ഞ മരണ നിരക്കാണ് ഖത്തറിലേതെന്നും ഡബ്ല്യുഎച്ച്ഒ മേധാവി ഡോ: ടെഡ്റോസ് അഥാനോം പറഞ്ഞു. ലോകാരോഗ്യ സംഘടനക്കു നൽകുന്ന സഹായത്തിന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് ഡോ. ടെഡ്റോസ് നന്ദി അറിയിച്ചു. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ: ഹനാൻ മുഹമ്മദ് അൽ കുവാരി ലോകാരോഗ്യ സംഘടനാ മേധാവിയുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ടെഡ്റോസ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അനന്തരകാലത്ത് ലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൂർണമെന്റായി ഖത്തറില്‍ 2022ല്‍ നടക്കുന്ന ഫിഫ ലോകകപ്പപ് ഫുട്ബോള്‍ മാറുമെന്നും ഡോ. ടെഡ്റോസ് പറഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ ഖത്തറിന് ലോകാരോഗ്യ സംഘടനയുടെ പ്രശംസ.
