തൃശ്ശൂര്‍: കുത്തേറ്റ് ചികില്‍സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ഇവര്‍ക്ക് കുത്തേറ്റത്. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി സോ​ന ജോ​സ് (30) ആ​ണ് മ​രി​ച്ച​ത്. ഇവരുടെ സ്ഥാപമായ ദ​ന്താ​ശു​പ​ത്രി​യി​ല്‍​വച്ചാണ് സോനയ്ക്ക് കുത്തേറ്റത്. സു​ഹൃ​ത്തും ദ​ന്താ​ശു​പ​ത്രി​യു​ടെ പാ​ര്‍​ട്ന​റു​മാ​യ മ​ഹേ​ഷാ​ണ് ഇവരെ കുത്തിയത്. സെപ്തംബര്‍ 28 ന് കുട്ടനല്ലൂരിലുള്ള ക്ലിനിക്കില്‍ വച്ചായിരുന്നു ആക്രമണം.

സാമ്പത്തിക പ്രശ്‌നങ്ങള്‍ ആണ് കൊലപാതകത്തിലേക്ക് നയിച്ചത്. മഹേഷ് സംഭവത്തിന് ശേഷം ഒളിവില്‍ ആണ്. പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോന ഇന്ന് രാവിലെ ആണ് മരിച്ചത്. കു​രി​യാ​ച്ചി​റ​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി മഹേഷിനോപ്പം ഒ​ന്നി​ച്ച്‌ താ​മ​സി​ച്ച്‌ വ​രി​ക​യാ​യി​രു​ന്നു സോന. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മ​ഹേ​ഷി​നെ​തി​രെ സോ​ന നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു.