ബെംഗളൂരു : വൈദ്യുത നിലയത്തിലുണ്ടായ പൊട്ടിത്തെറിയില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയിലെ യെലഹങ്കയില്‍ കര്‍ണാടക പവര്‍ ട്രാന്സ്മിഷന് കോര്പറേഷന് ലിമിറ്റഡിന്റെ (കെപിടിസിഎല്‍) വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനുണ്ടായ അപകടത്തില്‍ 15 എന്‍ജിനീയര്‍മാര്‍ക്കാണ് പരിക്കേറ്റത്. വാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ശബരിഗിരി പവര്‍ഹൗസില്‍ ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ചു.ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഇടമണ്‍ സബ് സ്റ്റേഷനില്‍ വൈദ്യുതിയെത്തിക്കുന്ന സ്വിച്ച്‌യാര്‍ഡിലെ ട്രാന്‍സ്‌ഫോര്‍മറിന് സമീപത്ത് സൂക്ഷിച്ചിരുന്ന ഓയിലിന് തീ പിടിച്ച് ആളിക്കത്തിയതിനെ തുടര്‍ന്ന് കറണ്ട് ട്രാന്‍സ്‌ഫോര്‍മര്‍( സി ടി) പൊട്ടിത്തെറിക്കുകയായിരുന്നു.
ഇടമണ്‍ സബ് സ്റ്റേഷനിലേക്ക് മൂന്ന് ലൈനുകളാണ് ഇവിടെ നിന്ന് പോകുന്നത്. അതില്‍ ഒരു ലൈനിലെ കറണ്ട് ട്രാന്‍സ്‌ഫോര്‍മറാണ് പൊട്ടിതെറിച്ചത്. ജീവനക്കാര്‍ വൈകുന്നേരത്തേ ഷിഫ്റ്റ് ജോലി കഴിഞ്ഞ് മടങ്ങുമ്ബോഴാണ് തീപിടുത്തം ഉണ്ടായത്. ആങ്ങമൂഴിയില്‍ നിന്നും മൂഴിയാര്‍ പൊലീസും സീതത്തോട് ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരും പവര്‍ ഹൗസിലെ ജീവനക്കാരും ചേര്‍ന്നാണ് തീ അണച്ചത്.



