പ്രതിഫലം കുറച്ചുവെന്ന വാര്‍ത്തകള്‍ തള്ളി കളഞ്ഞ് നടന് ടോവിനോ തോമസ്. ഡ്രീം ക്യാച്ചറിന്റെ ബാനറില്‍ മനു അശോകന് സംവിധാനം ചെയ്യുന്ന ‘കാണെക്കാണെ’ എന്ന ചിത്രത്തില്‍ ടോവിനോ തോമസിന്റെ പ്രതിഫലം ഒരു കോടി രൂപയാണ്. പ്രൊജക്ട് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കാണിച്ചിരിക്കുന്നത്. പ്രതിഫലം കുറച്ചിട്ടില്ലെന്നും പ്രതിഫലത്തിന്റെ കാര്യത്തില്‍ സാവകാശം നല്കുകയാണുണ്ടായതെന്നും ടൊവിനോ തോമസ് ഇക്കാര്യത്തില്‍ പ്രതികരിച്ചു.
സിനിമ റിലീസ് ആയതിനുശേഷം സാമ്ബത്തിക ലാഭം നോക്കിയായിരിക്കും പ്രതിഫലം കൈപ്പറ്റുന്നതെന്നും പ്രതിഫലം കുറയ്ക്കുയല്ല ഉണ്ടായതെന്നുമാണ് ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ലാഭം കിട്ടുമ്ബോള് കൊടുക്കേണ്ടി വരുന്ന നിര്‍മാണ ചിലവ് കണക്കാക്കിയാണ് പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നും ഇതൊരു പിശകായി സംഭവിച്ചതാണെന്നും നിര്‍മാതാവ് ഷംസുദ്ദീന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നല്കിയ കത്തില്‍ വിശദീകരിച്ചു.