കോവിഡ് വാക്സിന് കണ്ടെത്തിയാലും ജനജീവിതം സാധാരണ നിലയിലേക്ക് എത്തില്ലെന്ന് വിദഗ്ധര്‍.വൈറസിനെ നിയന്ത്രിക്കാന്‍ വാക്സിന്‍കൊണ്ടു മാത്രം സാധിക്കില്ലെന്നും ദൈനംദിന ജീവിതത്തിലെ നിയന്ത്രണങ്ങള്‍ കുറച്ചുനാളുകള്‍ കൂടി തുടരണമെന്നും വിദഗ്ധര്‍ പറയുന്നു.
കോവിഡ് വാക്സിന് എല്ലാവരിലേക്കും എത്തുന്നതിന് ആറ് മാസം മുതല്‍ ഒരു വര്‍ഷംവരെ എടുക്കാം. വാക്സിന് നിര്‍മിക്കുന്നതില്‍ ഗുരുതരമായ വെല്ലുവിളികള്‍ ഉണ്ട്. നിര്‍മാണത്തിലും സംഭരണത്തിലുമുള്ള തടസങ്ങള്‍, വാക്സിനുകള്‍ എത്രത്തോളം നന്നായി പ്രവര്‍ത്തിക്കും എന്നത് സംബന്ധിച്ച ചോദ്യങ്ങള്‍, ജനങ്ങളുടെ വിശ്വാസ്യതയിലുള്ള പ്രശ്നങ്ങള്‍ എന്നിവയൊക്കെയാണ് വെല്ലുവിളി.



