അഴിയൂരില്‍ 4 കെഎസ്‌ഇബി ജീവനക്കാര്‍ക്ക് അടക്കം 13 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. ഇന്നലെ ഹാജിയാര്‍ പള്ളിയില്‍ വെച്ച് നടത്തിയ 102 പേരുടെ ആന്റിജന്‍ ടെസ്റ്റില്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ 12 പേര്‍ക്കും ഒഞ്ചിയം പഞ്ചായത്തിലെ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തലശ്ശേരിയില്‍ വെച്ച് നടത്തിയ ടെസ്റ്റില്‍ പതിനഞ്ചാം വാര്‍ഡിലെ 25 വയസ്സുകാരനായ പുരുഷനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . അഴിയൂര്‍ കെഎസ്‌ഇബിയിലെ നാലുപേര്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
രണ്ടാം വാര്‍ഡില്‍ രണ്ടു പുരുഷന്മാര്‍ക്കും എട്ടാം വാര്‍ഡില്‍ ഒരാള്‍ക്കും പത്താം വാര്‍ഡില്‍ രണ്ട് സ്ത്രീകള്‍ക്കും പതിനൊന്നാം വാര്‍ഡില്‍ ഒരു പുരുഷനും ഒരു സ്ത്രീക്കും പതിനാലാം വാര്‍ഡില്‍ ഒരു പുരുഷനും രണ്ട് സ്ത്രീകളും പതിനഞ്ചാം വാര്‍ഡില്‍ ഒരു പുരുഷനും ഒരു സ്ത്രീക്കും കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നത് തടയുന്നതിന് കോ വിഡ് ബ്രിഗേഡ് മാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് പൂര്‍ണമായും അടച്ചിട്ടു കൊണ്ട് ജില്ലാകലക്ടര്‍ ഉത്തരവായിട്ടുണ്ട്. 10, 13, 14, 15, 16 എന്നീ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 8 ,11 വാര്‍ഡുകളില്‍ നിയന്ത്രണം ഉണ്ടാകുന്നതാണ്.
അഴിയൂരില്‍ 4 കെഎസ്‌ഇബി ജീവനക്കാര്‍ക്ക് അടക്കം 13 പേര്‍ക്ക് കോവിഡ് പോസിറ്റീവ്
