ജനീവ: അവികസിത രാജ്യങ്ങള്‍ക്ക് 120 ദശലക്ഷം കൊറോണ പരിശോധന കിറ്റുകള്‍ ലഭ്യമാക്കാന്‍ ഒരുങ്ങി ലോകാരോഗ്യ സംഘടന. അബട്ട്, എസ്ഡി ബയോ സെന്‍സര്‍, എന്നീ മരുന്നു കമ്പനികള്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് കിറ്റുകള്‍ ലഭ്യമാക്കുന്നത്.
ആറു മാസത്തിനകം കിറ്റുകള്‍ ലഭ്യമാക്കുമെന്നും സംഘടന വ്യക്തമാക്കി. അടുത്ത ആറു മാസത്തിനകം 133 രാജ്യങ്ങളില്‍ ഈ കിറ്റ് നല്‍കാനാണ് തീരുമാനം.നടപ്പിലാക്കാന്‍ എളുപ്പവും, വിലകുറഞ്ഞതും, വേഗത്തില്‍ ഫലം ലഭിക്കുന്നതുമായിരിക്കും ഈ പരിശോധനാ കിറ്റുകളെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. പുതിയതും ഉപയോഗിക്കാന്‍ സൗകര്യപ്രദവുമായ പരിശോധന സംവിധാനം, വഴി 15-30 മിനിറ്റുകള്‍ക്കുള്ളില്‍ ഫലം ലഭിക്കുന്നതുമാണ് കിറ്റുകളെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കോവിഡ് പരിശോധന കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ ഒരുങ്ങി ലോകാരോഗ്യ സംഘടന
