കാബൂള്‍ : റോക്കറ്റ് ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. യുഎസ് സൈനികര്‍ നിലയുറപ്പിച്ച ബാഗ്ദാദ് വിമാനത്താവളം ലക്ഷ്യമാക്കി അയച്ച റോക്കറ്റ് വീടിനുമുകളില്‍ പതിച്ച്‌ മൂന്ന് കുട്ടികളും ഒരേ കുടുംബത്തിലെ രണ്ട് സ്ത്രീകളുമാണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ജനങ്ങളെ ഭയപ്പെടുത്താനുമുള്ള സംഘങ്ങളുടെ നീക്കമാണിതെന്ന് ഇറാഖ് സൈന്യം അറിയിച്ചു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ജൂലൈ വരെ ഇറാഖിലെ യുഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 39 റോക്കറ്റ് ആക്രമണങ്ങളാണുണ്ടായത്.