ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്‍റയും കര്‍ഷകരുടെയും വലിയ പ്രതിഷേധങ്ങള്‍ക്കിടെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് വിവാദമായ മൂന്ന് ക്കും അനുമതി നല്‍കി. ബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയതിന് പിന്നാലെ സംസ്ഥാനത്ത് കര്‍ഷക വിരുദ്ധ നിയമം നടപ്പാക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ ആഴ്ചയാണ് രാജ്യസഭയിലും ലോക്‌സഭയിലും ബില്ലുകള്‍ പാസായത്. സഭയില്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പുറമേ രാഷ്ട്രപതിയെ സന്ദര്‍ശിച്ച് ബില്ലില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം പരിഗണിക്കാതെ രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെക്കുകയായിരുന്നു.
കാര്‍ഷിക ബില്ലിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരും എന്‍ഡിഎയുമായി ബന്ധം വിച്ഛേദിച്ച ശിരോമണി അകാലിദള്‍ ഒക്ടോബര്‍ ഒന്നിന് ‘കിസാന്‍ മാര്‍ച്ച്’ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കര്‍ഷകരെ അണിനിരത്തി വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.
അതേസമയം കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ പാര്‍ലമെന്റിന്റെ നടപടി ഇന്ത്യയുടെ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷങ്ങളാണെന്ന് വ്യക്തമാക്കിയിരുന്നു. കര്‍ഷകരെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താനും കര്‍ഷകര്‍ക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സ്വന്തമായി വിപണനം നടത്താനുമുള്ള സ്വാതന്ത്രം നല്‍കുക കൂടിയാണ് കാര്‍ഷിക ബില്ലിലൂടെ വിഭാവനം ചെയ്യുന്നത്. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് ലാഭം ലഭ്യമാകുമെന്നും പ്രധാനമന്ത്രി പ്രതിവാര റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെ പറഞ്ഞിരുന്നു.