ചെന്നൈ: തമിഴ്നാട്ടിലെ ഇനാംകുളത്തൂരില് സാമൂഹ്യപരിഷ്കര്‍ത്താവ് പെരിയാറിന്റെ പ്രതിമയില്‍ കാവി പെയിന്റ് ഒഴിച്ച് ചെരുപ്പുമാല അണിയിച്ച സംഭവത്തില്‍ ബിജെപിക്കെതിരേ വിമര്‍ശനവുമായി ഡിഎംകെ എംപി കനിമൊഴി രംഗത്ത്.
സാമൂഹ്യനീതിക്കായി പടപൊരുതിയ വ്യക്തിത്വമാണ് പെരിയാറെന്നും അദ്ദേഹത്തിന്റെ പ്രയത്നങ്ങളെ ബഹുമാനിക്കുന്നുവെന്നുമാണ് ജന്മദിനത്തില് ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍.മുരുഗന് പറഞ്ഞത്. ഇങ്ങനെയാണോ ബിജെപി പെരിയാറിനെ ബഹുമാനിക്കുന്നതെന്നും കനിമൊഴി ചോദിച്ചു.
സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് തമിഴ്നാട്ടിലാകെ ഉയരുന്നത്. പോലീസ് സ്ഥലത്തെത്തി പ്രതിമ വൃത്തിയാക്കി. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.