ഡാലസ്∙ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുക്കാൻ വേണ്ടിയുള്ള ഫോമയുടെ വോട്ടിങ് പുരോഗമിക്കുന്നു. ഫോമാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകിട്ട് ന്യൂയോർക്ക് സമയം ആറിന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഫോമാ തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനോടൊപ്പം, അവരുടെ സത്യപ്രതിജ്ഞാചടങ്ങും ഇന്നു തന്നെ ക്രമീകരിക്കും. അഡ്വൈസറി കൗൺസിൽ ചെയർമാൻ വിജയിയെയും ഇതോടൊപ്പം പ്രഖ്യാപിക്കുന്നതായിരിക്കും. വോട്ടിംഗിൽ പങ്കെടുത്ത എല്ലാ ഡെലിഗേറ്റുകളെയും സാക്ഷി നിർത്തി പുതിയ ഭാരവാഹികൾക്ക് ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ ഭരണഘടനാ കൈമാറും. പ്രസ്തുത ചടങ്ങിൽ നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും നാഷനൽ കമ്മിറ്റിയംഗങ്ങളും പുതിയ ഭരണസമിതിയിലെ നാഷണൽ കമ്മറ്റിയംഗങ്ങളും നാഷനൽ അഡ്വൈസറി കൗൺസിലും സന്നിഹിതരായിരിക്കും.

സൂം മീറ്റിങ്ങിൽ കൂടി സംഘടിപ്പിക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണവിവരങ്ങൾ ഇതിനോടകം എല്ലാ ഡെലിഗേറ്റുകളെയും അറിയിച്ചിട്ടുണ്ട്. ഓരോ സ്ഥാനാർത്ഥിയും, വളരെയേറെ നാളുകളായി നടത്തിവന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ആകെത്തുകയാണ് മത്സരഫലം. സൂമിലായാലും, വിജയാഹ്ളാദങ്ങൾക്ക് ഒട്ടും കുറവ് ഉണ്ടാകുകയില്ല. വോട്ടിങ് പുരോഗതി അറിയാൻ പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ടന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. എല്ലാവർക്കും വോട്ടു രേഖപ്പെടുത്തുവാൻ കഴിയുന്ന നൂതന സാങ്കേതിക സംവിധാനം കുറ്റമറ്റതാണ്. അമേരിക്കൻ പ്രവാസി മലയാളി സംഘടനാ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഓൺലൈൻ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ നേരിട്ട് അനുഭവിച്ചറിയുന്ന ത്രില്ലിലാണ് ഫോമാ ഡെലിഗേറ്റുകൾ.

The zoom details are given below:

Topic: FOMAA 2020 Election Results Announcement

Day: Sep 25, 2020

Time: 06:00 PM EST

05:00 PM CST

03.00 PM PST

Join Zoom Meeting

https://zoom.us/j/92015055222

Meeting ID: 920 1505 5222