ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായിട്ടായിരിക്കും നടത്തുക. ആദ്യഘട്ടം ഒക്ടോബർ 28 നും രണ്ടാംഘട്ടം നവംബർ 3 നും മൂന്നാംഘട്ടം നവംബർ 7 നുമായിരിക്കും നടക്കുക. തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വോട്ടെണ്ണൽ നവംബർ 10 ന് നടക്കും.
പത്രികാ സമർപ്പണം പരമാവധി ഓൺലൈനിൽ ആയിരിക്കും. 80 വയസിന് മുകളിൽ ഉള്ളവർക്കും കൊറോണ ലക്ഷണം ഉള്ളവർക്കും തപാൽ വോട്ട് അനുവദിക്കും. സാമൂഹിക അകലം പാലിക്കാൻ കൂടുതൽ പോളിംഗ് ബൂത്തുകൾ ഉണ്ടായിരിക്കും.



