വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലവിധ അസുഖങ്ങള്‍കൊണ്ട് കുറച്ചുനാളായി വലയുന്ന വിജയകാന്തിന് കൊവിഡ് സ്ഥിരീകരിച്ചത് ആരാധകര്‍ക്ക് ആശങ്കയുണ്ടായിട്ടുണ്ട്.

കരള്‍ സംബന്ധമായ രോഗം വിജയകാന്തിനുണ്ട്. ഡിഎംകെ ജനറല്‍ സെക്രട്ടറിയായ വിജയകാന്ത് ഏറ്റവുമൊടുവില്‍ അഭിനയിച്ചത് മകന്‍ ഷണ്‍മുഖ പാണ്ഡ്യന്റെ ചിത്രത്തിലാണ്. 2015ല്‍ സാഗപതം എന്ന ചിത്രത്തില്‍ അതിഥി വേഷമായിരുന്നു അത്.

സിനിമയില്‍ സജീവമല്ല ഇപോള്‍. വിജയകാന്ത് അവസാനമായി നായകനായ വിരുദഗിരി പ്രദര്‍ശനത്തിന് എത്തിയത് 2010ലാണ്.