ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. ഇംഗ്ലീഷ് ലീഗ് കപ്പിലാണ് യുണൈറ്റഡ് ജയം സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ല്യൂട്ടണ്‍ ടൗണിനെയാണ് തകര്‍ത്തത്. കളിയുടെ ഇരുപകുതിയിലുമായാണ് യുണൈറ്റഡ് ഗോളുകള്‍ നേടിയത്.

44 മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് ആദ്യ ഗോളില്‍ കലാശിച്ചത്. ജുവാന്‍ മാത്തയാണ് ഗോളിനവകാശിയായത്. കളിയുടെ അവസാന നിമിഷങ്ങളിലാണ് രണ്ടുഗോളുകള്‍ പിറന്നത്. ല്യൂട്ടന്റെ ഗോള്‍മുഖത്ത് തുടര്‍ച്ചയായി ആക്രമിച്ച് കളിച്ച യുണൈറ്റഡ് താരങ്ങള്‍ രണ്ട് അവസരങ്ങളും മുതലാക്കി. മാര്‍ക്കസ് റാഷ്‌ഫോഡ് 88-ാം മിനിറ്റിലും മാസണ്‍ ഗ്രീന്‍വുഡ് 92-ാം മിനിറ്റിലുമാണ് ഗോളുകള്‍ നേടിയത്. ഇംഗ്ലീഷ് ലീഗ് കപ്പിന്റെ മൂന്നാം റൗണ്ട് മത്സരങ്ങളാണ് നടക്കുന്നത്.പ്രീമിയര്‍ ലീഗില്‍ ക്രിസറ്റല്‍ പാലസിനോട് 1-3ന് തോറ്റ ശേഷമുള്ള ഇന്നത്തെ ജയം യുണൈറ്റഡിന് ശനിയാഴ്ച ബ്രൈറ്റണിനെതിരെ ഗുണം ചെയ്യും.