തിരുവനന്തപുരം കഴക്കൂട്ടത്ത് പൊതുജനങ്ങളെ വലച്ച് എലവേറ്റഡ് ഹൈവേ നിര്‍മാണം. റോഡാകെ കുണ്ടും കുഴിയുമായി അപകട മേഖലയായിക്കഴിഞ്ഞു. മഴകൂടി പെയ്തതോടെ ചെളിക്കുളമായി. അതേസമയം മഴമാറിയാലുടന്‍ താത്കാലിക റോഡ് നിര്‍മിക്കുമെന്നും രണ്ട് മാസത്തിനകം സര്‍വീസ് റോഡുകളുടെ പണി പൂര്‍ത്തിയാക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
മഴ തുടങ്ങിയതോടെ ഗതാഗതക്കുരുക്കും അപകടവും ഇവിടെ പതിവായി. ആദ്യം സര്‍വീസ് റോഡ് പണിതിരുന്നുവെങ്കില്‍ ഈ ദുരിതം നാട്ടുകാര്‍ക്ക് ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ അത് പ്രായോഗികമല്ലെന്ന നിലപാടിലായിരുന്നു ദേശീയപാതാ അതോറിറ്റി.