സർക്കാർ സഹായത്തിലും നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന സംഘടകൾക്ക് ഇനി വിദേശ സഹായം കൈപറ്റാനാകില്ല. വിദേശ നാണയ വിനിമയ ചട്ടം ഭേഭഗതിയിൽ ഊന്നൽ നൽകുകയാണ് കേന്ദ്രം നടപടിയിലൂടെ. ഇത് സംബന്ധിച്ച സുപ്രധാന ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.
വിദേശസഹായം കൈപറ്റുന്ന സർക്കാർ ഇതര സംഘടനകളെ ശക്തമായി നിയന്ത്രിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ.
പൊതുപ്രവർത്തകർ അംഗമായ സർക്കാർ ഇതര സംഘടനകൾക്കും ഇനി വിദേശ സാമ്പത്തിക സഹായം കൈപറ്റാനാകില്ല.
വിദേശസഹായം കൈപറ്റുന്ന സംഘടനയുടെ അംഗങ്ങൾക്ക് എല്ലാം ആധാർ അടക്കമുള്ള രേഖകൾ നിർബന്ധമാക്കുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.