കൊച്ചിയിൽ എൻഐഎയുടെ പിടിയിലായ അൽഖ്വയ്ദ ഭീകരരെ ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും. ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ മർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരെയാണ് ഡൽഹിയിലേയ്ക്ക് കൊണ്ടു പോകുക. ഇതിനായി ഇന്നലെ വൈകുന്നേരം മജിസ്‌ട്രേറ്റ് അനുമതി നൽകി.

വർഷങ്ങളായി കൊച്ചി കേന്ദ്രീകരിച്ച് താമസിക്കുകയായിരുന്നു ഭീകരർ. പെരുമ്പാവൂരിലും, പാതാളത്തുമാണ് ഭീകരർ താമസിച്ചിരുന്നത്. കനകമല ഐഎസ്‌ഐഎസ് ഗൂഡാലോചനകേസിൽ ഒളിവിലായിരുന്ന പിടികിട്ടാപുള്ളി മുഹമ്മദ് പോളക്കാനിയേയും ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്യാനാണ് തീരുമാനം.

ജോർജ്ജിയയിൽ നിന്നാണ് ഇയാളെ കൊച്ചിയിലെത്തിച്ച് എൻഐഎ അറസ്റ്റ് ചെയ്തത്.