നടി ആക്രമിക്കപ്പെട്ട കേസിലെ കൂറുമാറ്റത്തിനെതിരെ വിമര്‍ശനവുമായി നടിമാരായ രേവതിയും റിമ കല്ലിങ്കലും രംഗത്ത്. സിനിമയിലെ സ്വന്തം സഹപ്രവര്‍ത്തകരെ വിശ്വസിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്ന് നടി രേവതി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഭാമ എന്നിവര്‍ക്കെതിരെയാണ് രേവതിയുടെയും റിമയുടെയും രൂക്ഷ വിമര്‍ശനം. മൊഴിമാറ്റം നാണക്കേടെന്ന് റിമ കല്ലിങ്കല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അതിജീവിച്ചവള്‍ക്ക് ഏറ്റവും പിന്തുണ വേണ്ട അവസാന നിമിഷം എതിര്‍ ഭാഗം ചേര്‍ന്നവരുടെ നടപടി വേദനിപ്പിക്കുന്നതായും ഇരുവരും കുറിപ്പില്‍ വ്യക്തമാക്കി.