പാലക്കാട്: പത്മശ്രീ ഡോ. പി.ആർ കൃഷ്ണകുമാര്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രാത്രി 8.30 ഓടെയാണ് മരണം സംഭവിച്ചത്. കോവൈ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

അവിനാശിലിംഗം റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനും കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി എംഡിയുമായിരുന്നു ഡോ പി.ആര്‍. കൃഷ്ണകുമാര്‍. 1951 സപ്തംബര്‍ 23ന് ആര്യവൈദ്യ ഫാര്‍മസി സ്ഥാപകനായ പി.വി. രാമവാര്യരുടെയും പങ്കജം രാമവാര്യരുടെയും മകനായി ഷൊര്‍ണ്ണൂരിലാണ് ജനനം.

ഷൊര്‍ണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്. 2009-ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. 2016ല്‍ ധന്വന്തരി പുരസ്‌കാരവും ലഭിച്ചു