പത്തനംതിട്ട: പോലീസിനെ ആക്രമിച്ച പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ലയ്ക്കടുത്ത് കോയിപ്രം കാഞ്ഞിരത്തറ വടക്കേതില്‍ സാബു ഡാനിയേലിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കേയിപ്രം സ്റ്റേഷനിലെ നിരവധി കേസുകളില്‍ സാബു ഡാനിയേല്‍ പ്രതിയായിരുന്നു. ഇന്നലെ രാത്രി ഇയാളെ പിടികൂടാനെത്തിയ പോലീസുകാരെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ചിരുന്നു. കോയിപ്രം സിഐ ജോഷി, ഗ്രേഡ് എസ്ഐ ഹുമയൂണ്‍, ഡ്രൈവര്‍ മോഹനന് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
അയല്‍ക്കാരനായ ചാരങ്കാട്ട് ജോണ്‍സനെ ഇന്നലെ രാത്രി സാബു ഡാനിയേല്‍ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും കല്ലെറിഞ്ഞു പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയെ പോലീസുകാരെയാണ് ഇയാള്‍ ആക്രമിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടുമെത്തിയപ്പോഴാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.



