ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി എംപിയും നടിയുമായ ജയാ ബച്ചനെതിരെ രൂക്ഷ വിമർശനവുമായി കങ്കണ റണാവത്ത് . സിനിമയിലൂടെ പേരെടുത്തവർ തന്നെ ആ മേഖലയെ അഴുക്കുചാലെന്ന് വിശേഷിപ്പിക്കുന്നുവെന്നാ ജയാബച്ചന്റെ പ്രസ്താവനയ്ക്ക് എതിരെയാണ് കങ്കണ വിമർശനവുമായി രംഗത്തെത്തിയത്. മകളെ മയക്കു മരുന്നു നൽകി പീഡിപ്പിച്ചിരുന്നെങ്കിൽ ഇതേ നിലപാട് തന്നെ സ്വീകരിക്കുമോ എന്ന് കങ്കണ ജയാ ബച്ചനോട് ചോദിച്ചു. ട്വിറ്ററിലൂടെയാണ് കങ്കണയുടെ പ്രതികരണം.
ജയാ ജി എന്റെ സ്ഥാനത്ത് നിങ്ങളുടെ മകൾ ശ്വേതയായിരുന്നു എങ്കിൽ അവരെ അടിച്ചു അവശയാക്കി മയക്കു മരുന്നു നൽകി പീഡിപ്പിച്ചിരുന്നു എങ്കിൽ ഇതേ നിലപാട് തന്നെ താങ്കൾ സ്വീകരിക്കുമോ. അല്ലെങ്കിൽ പരിഹസിക്കുന്നുവെന്നും, മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതി പറഞ്ഞ്, അഭിഷേക് ബച്ചൻ ഒരു ദിവസം തൂങ്ങി മരിച്ചാൽ എന്താകും നിങ്ങൾ പറയുക. എന്നാണ് കങ്കണ ട്വിറ്ററിൽ കുറിച്ചത്.
സിനിമയിലൂടെ പേരെടുത്തവര്‍ തന്നെ ആ മേഖലയെ അഴുക്കുചാലെന്ന് വിശേഷിപ്പിക്കുന്നു. ഞാനതിനോട് പൂര്‍ണമായും വിയോജിക്കുന്നുവെന്നായിരുന്നു ജയാ ബച്ചന്റെ പ്രസ്താവനെ ഇതിനാണ് കങ്കണ മറുപടി നല്‍കിയത് .



