സൗദിയില്‍ ഇന്ന് 672 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,26,930 ആയി. 33 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 4,338 ആയി. ഇന്ന് 1092 പേരാണ് രോഗമുക്തി നേടിയത്. 93.30 ശതമാനമാണ് രോഗമുക്തി നിരക്ക്.

നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 17,570 ആയി കുറഞ്ഞു. ഇതില്‍ 1,286 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 51,453 സാമ്പിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചു. പരിശോധിച്ച സാമ്പിളുകള്‍ ഇതോടെ 58,17,955 ആയി.