തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു. തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെ ഒരു പൊലീസ് ട്രെയിനിയും ചെങ്ങന്നൂര്‍ സ്വദേശിയായ യുവതിയുമാണ് മരിച്ചത്.
തൃശൂര്‍ പൊലീസ് അക്കാദമിയിലെ ട്രെയ്നിയായിരുന്ന ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് (28), തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇദ്ദേഹത്തിന് കടുത്ത പനിയും ന്യുമോണിയയും ബാധിച്ചിരുന്നു.
ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശിയാണ് മരിച്ച ജാസ്മിന്‍. 39 വയസായിരുന്നു. ഒരാഴ്ചയായി ഇവര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാസ്മിന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം സംസ്കരിച്ചു.



