യുഎഇയിലെ കടുത്ത ചൂടിനോട് പൊരുത്തപ്പെടുകയെന്നതാണ് താന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട്. സെപ്റ്റംബര്‍ 19 ന് തുടങ്ങാനിരിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനായാണ് ബോള്‍ട്ട് കളിക്കുന്നത്.
“ഇതുവരെയുള്ള ഏറ്റവും വലിയ വെല്ലുവിളി മരുഭൂമിയുടെ മധ്യത്തിലുള്ള സ്ഥലത്ത് 45 ഡിഗ്രിയില്‍ പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ്. ന്യൂസിലാന്റിലെ വളരെ ചെറിയ ഒരു രാജ്യത്ത് നിന്നാണ് ഞാന്‍ വരുന്നത്. അവിടെ 7 അല്ലെങ്കില്‍ 8 ഡിഗ്രിയാണ്,” തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കിട്ട വീഡിയോയില്‍ ബോള്‍ട്ട് പറഞ്ഞു.
മറ്റ് രണ്ട് ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിട്ടുണ്ട്, എന്നാല്‍ മുംബൈ കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ ആവേശത്തിലാണെന്നും വീഡിയോയില്‍ ബോള്‍ട്ട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തിലാണ് ദില്ലി ക്യാപിറ്റലില്‍ നിന്ന് താരം മുംബൈ ഇന്ത്യന്‍സ് ടീമിലേക്ക് എത്തുന്നത്. ഐപിഎല്ലിന്റെ ആദ്യ കളിയില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെയാണ് നേരിടുന്നത്.



