അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തെ സംസ്ഥാനങ്ങളില്‍ പടര്‍ന്ന കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 30 കവിഞ്ഞു. മൂന്നാഴ്ചയായി കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ തുടരുന്ന തീയില്‍ ഡസന്‍ കണക്കിനു പേരെ കാണാതായിട്ടുമുണ്ട്.
വലിയ ദുരന്തമാണുണ്ടായതെന്ന് ഒറിഗോണ്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഡയറക്ടര്‍ ആന്‍ഡ്രൂ ഫിലിപ്സ് പറഞ്ഞു.കാലിഫോര്‍ണിയയില്‍ 25 ലക്ഷം ഏക്കര്‍ പ്രദേശത്താണ് തീയുള്ളത്. ഒറിഗോണില്‍ 10 ലക്ഷം ഏക്കര്‍ പ്രദേശം കാട്ടുതീയിയുടെ പിടിയിലായി. ഒറിഗോണില്‍ അഞ്ചു ലക്ഷം പേരോട് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



